Breaking...

9/recent/ticker-posts

Header Ads Widget

ചികിത്സാ സഹായ വിതരണവും, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കുള്ള യുണിഫോം വിതരണവും

 


ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ വിതരണവും, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കുള്ള യുണിഫോം വിതരണവും നടന്നു. ഒരുമ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍ കാല ഉദ്ഘാടനം ചെയ്തു. ഒരുമ പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ് അധ്യക്ഷനായിരുന്നു. എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ 50 ശതമാനം സാമ്പത്തിക സഹായത്തോടെ നല്‍കുന്ന വാട്ടര്‍ പ്യൂരിഫയറുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് നിര്‍വഹിച്ചു. പഠനോപകരണ വിതരണം പഞ്ചായത്തംഗം ശരത് ശശിയും ചികിത്സാ സഹായ വിതരണം ബോബന്‍ മഞ്ഞളാമലയും നിര്‍വഹിച്ചു. 

                                                       

 സൗജന്യ ഡയാലിസ് കിറ്റ്  വിതരണവും നടന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടി  പാലിയേറ്റിവ് കെയര്‍ യൂണിറ്റ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നു പ്രസിഡന്റ് പറഞ്ഞു. ഒരുമയുടെ സ്‌നേഹാലയത്തില്‍ ഇപ്പോള്‍ 5 അന്തേവാസികളാണുള്ളത്. ഒരുമ പ്രവര്‍ത്തകരായ ജോയി മൈലംവേലില്‍, ഷാജി അഖില്‍ നിവാസ്, പ്രസാദ്, സിജ്ജ ഷാജി, ശ്രുതി സന്തോഷ്, അഞ്ജലി വി.വി, നവ്യ ഷിബു, രവി എ കെ. ജോമോന്‍ തോമസ് തുടങ്ങിയവര്‍നേതൃത്വം നല്‍കി.





Post a Comment

0 Comments