ചേര്‍പ്പുങ്കല്‍ പബ്ലിക് ലൈബ്രറിയുടെയും ഫ്രണ്ട്‌സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ബാലവേദിയുടെയും, ചേര്‍പ്പുങ്കല്‍ റസിഡന്റ്‌സ് അസോസിയേഷന്റെയും സഹകരണത്തോടുകൂടി കുട്ടികള്‍ക്കായി 'പരിസ്ഥിതിക്കൊപ്പം' എന്ന ഏകദിന പഠന ക്യാംപ് നടത്തി. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയ് ഫ്രാന്‍സിസ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും റിട്ടയേര്‍ഡ് പ്രിന്‍സിപ്പലുമായ മാത്യു എം കുര്യാക്കോസിന്റെ , നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്..
പ്രൊഫ. പി.ജെ സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, ഡോ. ജിജി കെ ജോസഫ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കുട്ടികള്‍ പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ചു. പരിസ്ഥിതി ബോധവല്‍ക്കരണ സൈക്കിള്‍ റാലി ലൈബ്രറി പ്രസിഡന്റ് കെ.ജെ ജോണ്‍ കോയിക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കാവാലിപ്പുഴത്തീരം കുട്ടികള്‍ സന്ദര്‍ശിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. കിടങ്ങൂര്‍ Sl ബിനു വി. സന്ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ക്ക് ലൈബ്രറി സെക്രട്ടറി സതീഷ് കുമാര്‍ ,ലൈബ്രേറിയന്‍ ബാബുരാജ് ,ബെന്നി ചിറപ്പുറം,, ബിജു എന്നിവര്‍ നേതൃത്വം നല്‍കി. സാമൂഹിക പ്രവര്‍ത്തകനും വിദേശ മലയാളിയുമായ ജോഷി ബേബി വല്ലൂരിന്റെ സഹകരണത്തില്‍ നല്‍കിയ സ്‌നേഹവിരുന്നിലും കുട്ടികള്‍പങ്കാളികള്‍ ആയി.
0 Comments