Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന നീന്തല്‍ മത്സരത്തില്‍ കെവിന്‍ ജിനുവിന് റിക്കാര്‍ഡ്.

 


സംസ്ഥാന നീന്തല്‍ മത്സരത്തില്‍ കെവിന്‍ ജിനുവിന് റിക്കാര്‍ഡ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന നീന്തല്‍ മത്സരത്തില്‍ കോട്ടയത്തിന്റെ കെവിന്‍ ജിനു പുരുഷന്മാരുടെ 200 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോകില്‍ റിക്കാര്‍ഡോടെ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി. തിരുവനന്തപുരത്തിന്റെ ആദര്‍ശ് എം സ്ഥാപിച്ച റിക്കാര്‍ഡാണ് കെവിന്‍ തിരുത്തിയത്. 50,100 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോകിലും കെവിന്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു

                                               


. മംഗലാപുരത്ത് നടക്കുന്ന ദേശീയ മത്സരത്തില്‍ കേരളത്തിനുവേണ്ടി  ഒരു മെഡല്‍ നേടുവാനുള്ള പരിശ്രമത്തിലാണ് കെവിന്‍. പാലാ സെന്റ് തോമസ് കോളജ് നീന്തല്‍ കുളത്തില്‍  സൗമി സിറിയക് തോപ്പിലിന്റെ കീഴില്‍ പരിശീലനം നേടുന്ന കെവിന്‍ ദേശീയ മത്സരത്തിനായി ,ബംഗളുരുവില്‍ പ്രശസ്ത നീന്തല്‍ പരിശീലകനായ എ.സി ജയരാജിന്റെ കീഴിലാണ്  ഇപ്പോള്‍ പരിശീലിക്കുന്നത്.






Post a Comment

0 Comments