Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം മാര്‍ ആഗസ്തീനോസ് കോളേജില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു

 


രാമപുരം മാര്‍ ആഗസ്തീനോസ് കോളേജില്‍ ഓണാഘോഷ  പരിപാടികള്‍ നടന്നു. ഓണാഘോഷത്തിനു തുടക്കം കുറിച്ചുകൊണ്ട്  വാദ്യമേളങ്ങളും തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു. വടംവലി ഉള്‍പ്പടെയുള്ള വിവിധ മത്സരങ്ങളും നടന്നു. സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ കോളേജ് പ്രവേശന കവാടത്തില്‍ വലിയ പൂക്കളം ഒരുക്കി. 

                                    



ഓണാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ മലയാളി മങ്ക, മലയാളി മാരന്‍ മത്സരങ്ങള്‍ കൗതുകക്കാഴ്ചയൊരുക്കി. കോളേജ്  മാനേജര്‍ ഫാ ബെര്‍ക്‌മെന്‍സ് കുന്നുംപുറം  ആഘോഷ പരിപാടികളുടെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍  ഡോ .ജോയ് ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ ജോസഫ് ആലഞ്ചേരില്‍ ,  സിജി ജേക്കബ്  കോ-ഓര്‍ഡിനേറ്റര്‍ മാരായ സുമേഷ് സി എന്‍ , ഷീബ തോമസ് കോളേജ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോയല്‍ അഗസ്റ്റിന്‍, വൈസ് ചെയര്‍പേഴ്സണ്‍  ജൂണാ ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.






Post a Comment

0 Comments