Breaking...

9/recent/ticker-posts

Header Ads Widget

പത്തനാപുരം ഗാന്ധിഭവന് സ്‌നേഹോപഹാരം നല്കി.

 


പാലാ സെന്റ് തോമസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ 75-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് പത്തനാപുരം ഗാന്ധിഭവന് സ്‌നേഹോപഹാരം നല്കി.. ഗാന്ധിഭവനിലെത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഗാന്ധിഭവന്‍ ഡയറക്ടര്‍ പുനലൂര്‍ സോമരാജന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഗാന്ധിഭവനില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ സെന്റ് തോമസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഉപഹാരമായി  ഒരു പവന്‍ സ്വര്‍ണ്ണത്തിന് തുല്യമായ തുകയും മൊമെന്റോയും ഗാന്ധിഭവന് സമ്മാനിച്ചു. പൂര്‍വ്വ വിദ്യാത്ഥി സംഘടനയുടെ ജനറല്‍ സെക്രട്ടറി ജയിംസ് പാമ്പയ്ക്കന്‍ പുനലൂര്‍ സോമരാജനെ പൊന്നാട അണിയിച്ച്  ക്യാഷ് ചെക്ക് കൈമാറി. മൊമെന്റോ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കേരളത്തിലെ മികച്ച പ്രിന്‍സിപ്പലിനുള്ള അവാര്‍ഡ് നേടിയ ഡോ. ബാബു കൊച്ചാംകുന്നേല്‍ സമ്മാനിച്ചു.


                                    



 പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ജോസ് ജോര്‍ജ് , സാജന്‍ പി. ജോസ് , ബെന്നി പി.മാത്യു,ജാന്‍സി ബാബു, എന്നിവരും ഉണ്ടായിരുന്നു.ആയിരത്തി മുന്നൂറിലധികം അന്തേവാസികള്‍ക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ച സംഘം ഉച്ചകഴിഞ്ഞ് നടന്ന കോട്ടയം ജില്ലാ ബ്ലൈന്‍ഡ് അസോസിയേഷന്റെ മിനി ഗാനമേളക്കും ശേഷമാണ് പിരിഞ്ഞത്. പാലാ സെന്റ് തോമസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ കോളേജിന്റെ 75-ാ മത് വാര്‍ഷികത്തില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.





Post a Comment

0 Comments