Breaking...

9/recent/ticker-posts

Header Ads Widget

പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നവീകരിച്ച ഗ്രൗണ്ട് ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു.

 


പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നവീകരിച്ച ഗ്രൗണ്ട് ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു.  സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  കൂടുതല്‍ വിസ്തൃതവും വിശാലവുമായി പുനര്‍ നിര്‍മ്മിച്ച  ഗ്രൗണ്ടിന്റെ ഉദ്ഘാടനമാണ് ജോസ് കെ മാണി എം.പി. നിര്‍വഹിച്ചത്. ആധുനിക രീതിയില്‍ നവീകരിച്ച പുതിയ സ്‌കൂള്‍ ഗ്രൗണ്ട് പ്രവിത്താനം മേഖലയുടെ തന്നെ മുഖച്ഛായ മാറ്റുന്നതാണ് എന്ന് ജോസ് കെ. മാണി അഭിപ്രായപ്പെട്ടു.സ്‌കൂള്‍ മാനേജര്‍  ഫാ. ജോര്‍ജ് വേളൂപറമ്പിലിന്റെ ദീര്‍ഘവീക്ഷണവും, നിതാന്ത പരിശ്രമവും  പ്രവിത്താനം പ്രദേശത്ത് അഭൂതപൂര്‍വമായ മാറ്റത്തിന് വഴി തെളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓലിക്കല്‍ കുടുംബം സംഭാവന ചെയ്ത് ഹയര്‍ സെക്കണ്ടറി - ഹൈസ്‌കൂള്‍ അങ്കണങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ കൊടിമരങ്ങളുടെ വെഞ്ചരിപ്പ് കര്‍മം സ്‌കൂള്‍ അസി. മാനേജര്‍ ഫാ. ജോര്‍ജ് പോളച്ചിറകുന്നുംപുറം നിര്‍വഹിച്ചു.



 സ്‌കൂള്‍ മാനേജര്‍  റവ. ഫാ. ജോര്‍ജ് വേളൂപറമ്പിലിന്റെ ആദ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍  പ്രവിത്താനം ഫൊറോന ചര്‍ച്ച് സഹവികാരി ഫാ. ജോസഫ് കുറുപ്പശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ രാജേഷ് വാളിപ്ലാക്കല്‍, നിര്‍മ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ലിസമ്മ ബോസ്, ആനന്ദ് ചെറുവള്ളി, കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്‍സിയ രാമന്‍, വാര്‍ഡ് മെമ്പര്‍ സ്മിതാ ഗോപാലകൃഷ്ണന്‍, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വിനോദ് വേരനാനി,ലിന്‍സി സണ്ണി, പ്രവിത്താനം ഫൊറോന ചര്‍ച്ച്  ട്രസ്റ്റിമാരായ മാത്യു പുതിയടം, ജിമ്മിച്ചന്‍ ചന്ദ്രന്‍കുന്നേല്‍, ജോണി പൈക്കാട്ട്, ജെഫ് വെള്ളിയേപ്പള്ളി, പ്രവിത്താനം ഫൊറോന ഇടവക കുടുംബകൂട്ടായ്മ പ്രസിഡന്റ് മാത്യു തറപ്പേല്‍, പി.ടി.എ. പ്രസിഡന്റ് ജിസ്‌മോന്‍ തുടിയന്‍പ്ലാക്കല്‍, എം.പി.ടി.എ. പ്രസിഡന്റ് ജാന്‍സി ജോസ്, പ്രിന്‍സിപ്പല്‍ ജിജി ജേക്കബ്, ഹെഡ്മാസ്റ്റര്‍ അജി വി.ജെ., ജോജിമോന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments