ചേന്നാമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാസ് യു.പി സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ സെബാസ്റ്റ്യന്‍ കണ്ണാടിപ്പാറ കുട്ടികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. കസേരകളി, മെഴുകുതിരി കത്തിക്കല്‍, സൂചിയും നൂലും കോര്‍ക്കല്‍, സുന്ദരിക്ക് പൊട്ടുകുത്തല്‍, വടംവലി തുടങ്ങിയ വിവിധ മത്സരങ്ങള്‍ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി, എംപിടിഎ പ്രസിഡന്റ് സനിത എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ തോമസ് ജോസഫ് തോപ്പില്‍,നോഡല്‍ ഓഫീസര്‍ റോയി പൂവമ്പഴക്കല്‍, അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് ജോയി പൂവമ്പുഴക്കല്‍, ജോണ്‍ വി തോപ്പില്‍ ,ജോയ്‌സ് എന്നിവര്‍ സംബന്ധിച്ചു. അധ്യാപികമാരായ പ്രിന്‍സിമോള്‍ പി.എം , റോമി തോമസ്, ടിന്‍സി സെബാസ്റ്റ്യന്‍ ,മഞ്ജു എന്നിവര്‍നേതൃത്വം നല്‍കി.
0 Comments