അന്തീനാട് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും ഓണാഘോഷവും നടന്നു. അസോസിയേഷന്റെ ഡയറക്ടറി പ്രകാശനവും നടന്നു. മാന്തോട്ടത്തില്‍ ബില്‍ഡിംഗ്‌സില്‍ ഓണപ്പൂക്കളമൊരുക്കിയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ARWA പ്രസിഡന്റ് VT ജോര്‍ജ് ഭദ്രദീപം തെളിച്ചു. തുടര്‍ന്ന് വിവിധ ഓണാഘോഷ മത്സരങ്ങള്‍ അരങ്ങേറി. കുടുംബസംഗമ സമ്മേളനത്തില്‍ പ്രസിഡന്റ് VT ജോര്‍ജ് അധ്യക്ഷനായിരുന്നു.
വൈസ് പ്രസിഡന്റ് Ak രാമനാഥ പിള്ള സ്വാഗതമാശംസിച്ച് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. ജോസ് K മാണി MP മുഖ്യാതിഥിയായിരുന്നു. ARWA 2024 ഡയറക്ടറി പ്രകാശനം ജോസ് k മാണി നിര്‍വഹിച്ചു.AR WA സ്ഥാപക പ്രസിഡന്റ് ഡോ.KPG നായര്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍, പഞ്ചായത്തംഗങ്ങളായ സ്മിത ഗോപാലകൃഷ്ണന്‍, ലിസമ്മ ടോമി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിദ്യാഭ്യാസ പുരസ്‌കാര വിതരണം, തിരുവാതിരകളി, സമ്മാനദാനം, ഓണസദ്യ എന്നിവയും നടന്നു. സജീവ് മൈക്കിള്‍, ശാന്താ ഗോപിനാഥ്, സുമംഗലി അന്തര്‍ജനം തുടങ്ങിയവര്‍പങ്കെടുത്തു.
0 Comments