Breaking...

9/recent/ticker-posts

Header Ads Widget

പാലാ ബൈക്ക് ഓടിച്ചു പോകുന്നതിനിടെ ചിത്രശലഭം ചെവിക്കുള്ളില്‍ കയറി.

 


പാലാ ബൈക്ക് ഓടിച്ചു പോകുന്നതിനിടെ യുവാവിന്റെ ഹെല്‍മറ്റിന് ഇടയിലൂടെ പറന്നു കയറിയ ചിത്രശലഭം ചെവിക്കുള്ളില്‍ കയറി. ചെവിക്കുള്ളില്‍ പരുക്കേറ്റ് രക്തം പൊടിഞ്ഞതോടെ യുവാവ്  മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സ തേടി. അത്യാഹിത വിഭാഗം ഫിസിഷ്യന്‍ ഡോ.വിപിന്‍ലാല്‍. വി യുടെ നേതൃത്വത്തില്‍ പരിശോധന നടത്തി ചിത്രശലഭത്തെ ജീവനോടെ പുറത്ത് എടുത്തു കളഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവം. നീലൂര്‍ സ്വദേശിയായ യുവാവ് പാലായിലേക്ക് ബൈക്ക് ഓടിച്ചു വരുന്നതിനിടെ പയപ്പാര്‍ ഭാഗത്ത് വച്ചാണ് ചിത്രശലഭം ഹെല്‍മറ്റിനു മുന്നിലൂടെ പറന്ന് എത്തി ചെവിക്കുള്ളിലേക്ക് കയറിയത്. ആശുപത്രിയില്‍ എത്തി ചിത്രശലഭത്തെ എടുത്തു കളഞ്ഞ ശേഷം യുവാവ് യാത്ര തുടരുകയും ചെയ്തു. നിശാശലഭങ്ങളുടെ ഇനത്തില്‍ പെട്ട ചിത്രശലഭമാണ് യുവാവിന്റെ ചെവിക്കുള്ളില്‍ കയറിയത്.


                                    



.





Post a Comment

0 Comments