Breaking...

9/recent/ticker-posts

Header Ads Widget

പി ശിവരാമ പിള്ള അനുസ്മരണവും അവാര്‍ഡ് ദാനവും

 


കുറിച്ചിത്താനം പി ശിവരാമപിള്ള മെമ്മോറിയല്‍ പീപ്പിള്‍സ് ലൈബ്രറിയുടെ നേതൃത്വത്തില്‍ പി ശിവരാമ പിള്ള അനുസ്മരണവും അവാര്‍ഡ് ദാനവും നടന്നു. മികച്ച ചെറുകഥയ്ക്കുള്ള ഈ വര്‍ഷത്തെ ശിവരാമപിള്ള അവാര്‍ഡ് കെ.ആര്‍ വിശ്വനാഥനും നല്ല വായനക്കാരിക്കുള്ള പ്രദ്യുമ്നന്‍ നായര്‍ അവാര്‍ഡ് കുറുമുട്ടത്ത് രാജി ചന്ദ്രനും സമ്മാനിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജോണ്‍സണ്‍ പുളിക്കീല്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ലൈബ്രറി പ്രസിഡന്റ് ബാബു കക്കാര്‍പിള്ളില്‍ അധ്യക്ഷത വഹിച്ചു. അനിയന്‍ തലയാറ്റുംപിള്ളി, പി. ശിവരാമപിള്ള അനുസ്മരണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ഉണ്ണികൃഷ്ണന്‍ സി കെ ബാലവേദി പ്രതിഭകളെ  അനുമോദിച്ചു. ലൈബ്രറി സെക്രട്ടറി രാജന്‍ MK സംസാരിച്ചു.


                                    



.





Post a Comment

0 Comments