Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ താലൂക്ക് വികസന സമിതി യോഗം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

 



മീനച്ചില്‍ താലൂക്ക് വികസന സമിതി യോഗം താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. മാണി C കാപ്പന്‍ MLA അധ്യക്ഷനായിരുന്നു. പാലാ ഗവ ജനറല്‍ ഹോസ്പിറ്റലിന് ചുറ്റുമതില്‍ നിര്‍മ്മിച്ച് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. സ്ഥലം അതിര്‍ത്തി നിര്‍ണയിക്കുന്നതിനും ഗെയിറ്റ് സ്ഥാപിക്കുന്നതിനുo   നടപടി സ്വീകരിക്കും. ആശുപത്രിയില്‍ ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ്, സ്‌കാനിംഗ് മിഷ്യന്‍ എന്നിവ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ നടപടി ഡി.എം.ഒ സ്വീകരിച്ച് വരുന്നതായി ആശുപത്രി ഡോ:അനിഷ്, ആര്‍.എം.ഒ ഡോ:അരുണ്‍ എന്നിവര്‍  അറിയിച്ചു.  കിഴക്ക മലയോര  പഞ്ചായത്തുകളിലെ കാട്ടുപന്നികളുടെ ശല്യം മൂലം കഷ്ടത അനുഭവിക്കുന്ന കൃഷിക്കാരുടെ പ്രശ്‌ന പരിഹാരത്തിന് കൃഷിക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും യോഗം പഞ്ചായത്തു അധികൃതര്‍ വിളിച്ചു ചേര്‍ക്കണമെന്ന് മാണി സി. കാപ്പന്‍ എംഎല്‍എ നിര്‍ദേശം നല്‍കി.


                                    



 എല്ലാ മാസവും ഫുഡ് ഇന്‍സ്‌പെക്ടമാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടമാരും, സിവില്‍ സപ്ലൈസ് ലീഗല്‍ മെട്രോളജി എക്‌സൈസ് വകുപ്പുകള്‍ നടത്തുന്ന പരിശോധനകളും, നടപടികളും യോഗത്തില്‍ അറിയിക്കണമെന്ന് ആര്‍.ഡി.ഒ നിര്‍ദ്ദേശം നല്കി. പാലാ ബൈപ്പാസ് റോഡിന്റെ മരിയന്‍ സെന്റര്‍ ഭാഗത്തെ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് 3 കോടി 93 ലക്ഷം രൂപാ സ്ഥലം ഉടമയ്ക്ക് സര്‍ക്കാന്‍ അനുവദിച്ചു കൊടുത്താല്‍ മാത്രമേ ബൈപാസിന്റെ പൂര്‍ത്തീകരണം സാധ്യമാകുകയുള്ളു എന്ന് മാണി സി. കാപ്പന്‍ MLA യോഗത്തില്‍ അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുടെ യോഗത്തില്‍ പറയുകുകയും തുക അനുവദിക്കാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട് എന്ന് എംഎല്‍എ യോഗത്തില്‍ അറിയിച്ചു. RD0  കെ.പി ദീപ, തഹസീല്‍ദാര്‍ സുനില്‍കുമാര്‍, ഡപ്യൂട്ടി തഹസീല്‍ദാര്‍ B. മഞ്ജിത്, നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍, ജോസുകുട്ടി പൂവേലി, പീറ്റര്‍ പന്തലാനി, ബാബു കെ., ആന്റണി ഞാവള്ളി, ജോര്‍ജ്ജ് പുളിങ്കാട്, എന്‍.പി കൃഷ്ണന്‍ നായര്‍, ഔസേപ്പച്ചന്‍ ഓടയ്ക്കല്‍, പഞ്ചായത്തു പ്രസിഡന്റുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.





Post a Comment

0 Comments