മഹാരാഷ്ട്രയിലെ ഐ.എന്‍.എസ്. ശിവാജി ലെനോവേളയില്‍ വച്ച് നടന്ന ഓള്‍ ഇന്ത്യ നൗ സൈനിക് ക്യാമ്പില്‍ പാലാ സെന്റ് തോമസ് കോളേജിലെ മൂന്ന് എന്‍സിസി നേവല്‍ വിംഗ് കേഡറ്റുകള്‍ പങ്കെടുത്തു. സ്റ്റാലിന്‍ ജോണ്‍, റോയ് എന്‍, കണ്ണന്‍ ബി നായര്‍ എന്നിവരാണ് ക്യാമ്പില്‍ പങ്കെടുത്ത് അഭിമാനകരമായ നേട്ടം കൈവരിച്ചത്. പത്തിലധികം സെലക്ഷന്‍ ക്യാമ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 36 പേര്‍ക്കാണ് കേരള ആന്‍ഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചു ഓള്‍ ഇന്ത്യ തലത്തില്‍ നവ് സൈനിക് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.
ഓള്‍ ഇന്ത്യ തല മത്സരങ്ങളില്‍ സര്‍വീസ് സബ്ജക്ട്, ഡ്രില്‍ എന്നീ ഇനങ്ങളില്‍ സ്വര്‍ണ മെഡലുകള്‍ നേടിയതോടൊപ്പം കേരള ആന്‍ഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന് ഓവറോള്‍ രണ്ടാം സ്ഥാനവും ലഭിച്ചു. പാലാ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പള്‍ ഡോ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍, കോളേജ് ബര്‍സാര്‍ മാത്യൂ ആലപ്പാട്ടു മേടയില്‍, എന്‍.സി.സി. നേവല്‍ വിംഗ് എ.എന്‍.ഒ. സബ് ലെഫ്റ്റനന്റ് ഡോ.അനീഷ് സിറിയക് തുടങ്ങിയവര്‍ കേഡറ്റുകളെഅഭിനന്ദിച്ചു.
0 Comments