Breaking...

9/recent/ticker-posts

Header Ads Widget

വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ പഠനോപകരണ നിര്‍മ്മാണ ശില്പശാല

 


വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ തിരുവല്ല റ്റൈറ്റസ് സെക്കന്‍ഡ് ടീച്ചേഴ്‌സ് കോളേജില്‍ നടത്തിയ പഠനോപകരണ നിര്‍മ്മാണ ശില്പശാല കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സുനില ഉദ്ഘാടനം ചെയ്തു. ബി.എഡ് കോഴ്‌സ് കോ-ഓര്‍ഡിനേറ്ററും കൊമേഴ്‌സ് വിഭാഗം തലവനുമായ അസി. പ്രൊഫ. പ്രമോദ് തോമസ് ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളെകുറിച്ച് നടത്തിയ ക്ലാസുകള്‍ക്ക് വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്‌കൂള്‍ അധ്യാപകര്‍ നേതൃത്വം നല്‍കി.

                                    



 പഠനഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പഠനോപകരണങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ അലന്‍ മാനുവല്‍ അലോഷ്യസും, ക്ലാസ് റൂം പഠനത്തില്‍ പഠനോപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗം എന്നതില്‍ ജോസഫ് കെ.വി യും  പഠിതാക്കള്‍ക്ക് പഠനോപകരണങ്ങള്‍  നല്‍കുന്ന പ്രോത്സാഹനം എന്നതില്‍ മനു കെ ജോസും ക്ലാസ്സ് എടുത്തു. അസി. പ്രൊഫ. അഖിലേഷ് എസ് നാഥ്, അസി. പ്രൊഫ. അമലു കാട്ടുനിലം എന്നിവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments