Breaking...

9/recent/ticker-posts

Header Ads Widget

അറുപതാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ കോട്ടയം ജേതാക്കളായി.

 


അറുപതാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ കോട്ടയം ജേതാക്കളായി. പാലാ സെന്റ തോമസ് കോളജ് ഗ്രൗണ്ടിലാണ് ഫൈനല്‍ മത്സരങ്ങള്‍ നടന്നത്. സംസ്ഥാനത്തെ 14 ജില്ലാ ടീമുകള്‍ മാറ്റുരച്ച ചാമ്പ്യന്‍ ഷിപ്പില്‍ തിരുവനന്തപുരം ജില്ലയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കോട്ടയം വിജയം നേടിയത്. സെമിഫൈനലില്‍ തൃശൂരിനെ പരാജയപ്പെടുത്തിയാണ് കോട്ടയം ഫൈനലിലെത്തിയത്. മലപ്പുറത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്പിച്ചാണ് തിരുവനന്തപുരം ഫൈനലില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയത്.


                                    



 സന്തോഷ് ട്രോഫിക്കു വേണ്ടിയുള്ള സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ ആവേശകരമായ പോരാട്ടങ്ങളാണ് നടന്നത്. മാണി C കാപ്പന്‍ MLA വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ കമറുദീന്‍ അറയ്ക്കല്‍ അധ്യക്ഷനായിരുന്നു. നഗരസഭാംഗങ്ങളായ ബൈജു കൊല്ലം പറമ്പില്‍, ജിമ്മി ജോസഫ് , വിനോജ് K ജോര്‍ജ്, മനോജ് ജോര്‍ജ് , ജിബിന്‍ ബേബി, ഡോ. റജിനോള്‍ഡ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.





Post a Comment

0 Comments