Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം ഇടവകയിലെ യുവജനങ്ങള്‍ തയ്യാറാക്കിയ ബൈബിള്‍ കൈയ്യെഴുത്തു പ്രതി പ്രകാശനം ചെയ്തു

 


കടപ്ലാമറ്റം ഇടവകയിലെ യുവജനങ്ങള്‍ തയ്യാറാക്കിയ ബൈബിള്‍ കൈയ്യെഴുത്തു പ്രതി സെന്റ് മേരീസ് പള്ളിയില്‍ വെച്ച് പ്രകാശനം ചെയ്തു. ഷിക്കാഗോ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത് പ്രകാശനം നിര്‍വഹിച്ചു.  ഇടവക വികാരി റവ. ഫാ ജോസഫ് മുളഞ്ഞനാല്‍, അസിസ്റ്റന്റ് വികാരി റവ. ഫാ ജോണ്‍ കുറ്റാരപ്പള്ളി എന്നിവരോടൊപ്പം കടപ്ലാമറ്റം ഇടവക അംഗങ്ങളും യുവജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു. കടപ്ലാമറ്റം എസ്.എം.വൈ.എം  യുവജന പ്രസ്ഥാനത്തിലെ അംഗമായ അനില ബിജുവിന്റെ നേതൃത്വത്തില്‍ 81 യുവജനങ്ങള്‍ ചേര്‍ന്നാണ് ആറുമാസം കൊണ്ട് ബൈബിള്‍ കൈയെഴുത്തു പ്രതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. 


                                    



മികച്ച രീതിയില്‍ ബൈബിളിന്റെ കൈയെഴുത്തു പ്രതി തയ്യാറാക്കാനായി ഇടവകയിലെ യുവജനങ്ങള്‍ക്ക് പ്രചോദനവും പിന്തുണയും നല്‍കിയ  ഫാ. ജോസഫ് മുളഞ്ഞനാലിനും, ഫാ.ജോണ്‍ കൂറ്റാരപ്പള്ളിയ്ക്കും, സി. ലിസ്സിയ സി.എം.സി യ്ക്കും എസ്.എം.വൈ.എം നന്ദി പ്രകാശിപ്പിച്ചു.




Post a Comment

0 Comments