Breaking...

9/recent/ticker-posts

Header Ads Widget

പാലാ റോട്ടറി ക്ലബ്ബ് അംഗങ്ങള്‍ക്കായി ഓണ്‍ലൈന്‍ തട്ടിപ്പുകളെപറ്റി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

 


പാലാ റോട്ടറി ക്ലബ്ബ് അംഗങ്ങള്‍ക്കായി ഓണ്‍ലൈന്‍ തട്ടിപ്പുകളെപറ്റി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. റോട്ടറി ഹാളില്‍ നടന്ന പരിപാടിയില്‍ പാലാ ഉ്യുെ കെ. സദന്‍ ക്ലാസിനു നേതൃത്വം നല്‍കി. ഓണ്‍ ലൈന്‍ തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണെന്നും തട്ടിപ്പുകള്‍ സംബന്ധിച്ച് സമൂഹം ജാഗ്രത പാലിക്കണമെന്നും  അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മുതലായവയിലൂടെ സൗഹൃദം സ്ഥാപിച്ചാണ് കൂടുതലും തട്ടിപ്പുകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. റോട്ടറി പ്രസിഡന്റ് ഉൃ. സെലിന്‍ റോയി അദ്ധ്യക്ഷത വഹിച്ചു. അസി. ഗവര്‍ണര്‍ ഉൃ. ടെസി കുര്യന്‍, സെക്രട്ടറി ഷാജി മാത്യു, പബ്ലിക് ഇമേജ് ചെയര്‍മാന്‍ സന്തോഷ് മാട്ടേല്‍, ഉൃ. തോമസ് വാവാനിക്കുന്നേല്‍, തോമസ് എബ്രഹാം കള്ളിവയലില്‍, ഉൃ. ജോര്‍ജ് എ മൂലയില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


                                    



.





Post a Comment

0 Comments