Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശ്രീ വീരഭദ്രന്‍ മീനാക്ഷി കോവിലില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്തരം വെപ്പ് ചടങ്ങ് നടന്നു.

 


കിടങ്ങൂര്‍ ശ്രീ വീരഭദ്രന്‍ മീനാക്ഷി കോവിലില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്തരം വെപ്പ് ചടങ്ങ് നടന്നു. ഞായറാഴ്ച രാവിലെ 11.45 നും 12.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി  ഇഞ്ചൂര്‍ ഇല്ലത്ത് കൃഷ്ണന്‍ നമ്പൂരിയുടെയും ക്ഷേത്രം മേല്‍ശാന്തി മാന്നാനം മംഗലത്തു  മനക്കല്‍ ഇല്ലത്തു സജു നമ്പൂതിരിയുടെയും കര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. കുടമാളൂര്‍ ഹരിഹരന്‍ ആചാര്യര്‍,  ശില്പി തൃപ്പല്ലൂര്‍ സദാശിവന്‍ ആചാര്യര്‍,  സ്ഥപതി കര്‍മ്മാലയം മോഹന്‍ ആചാര്യര്‍ എന്നിവര്‍ ഉത്തരംവയ്പ്പ് ചടങ്ങിന് നേതൃത്വം നല്‍കി. രാവിലെ 5.30ന് നിര്‍മ്മാല്യം, മലര്‍ നിവേദ്യം, തൃമധുരം,ഗണപതി ഹോമം, പാലഭിഷേകം, നിവേദ്യ പൂജ, സര്‍പ്പ പൂജ  എന്നീ ചടങ്ങുകളുംനടന്നു.


                                    



.





Post a Comment

0 Comments