കട്ടച്ചിറ കൊട്ടാരം ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിനിര്‍ഭരമായി. സപ്താഹയജ്ഞത്തിന്റെ 5-ാം ദിനമായ വെള്ളിയാഴ്ച വൈകീട്ട് കാണിക്കമണ്ഡപത്തില്‍ നിന്നും യജ്ഞവേദിയിലക്കു നടന്ന ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു. കൃഷ്ണവിഗ്രഹവുമായി നാമസങ്കീര്ത്തനങ്ങളോടെയാണ് രുഗ്മീണീ സ്വയംവര ഘോഷയാത്ര നടന്നത്.
സപ്താഹയജ്ഞത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച നവഗ്രഹപൂജയും, രാജസൂയം, സന്താന ഗോപാലം, കുചേലവൃത്തം തുടങ്ങിയ ഭാഗങ്ങളുടെ പാരായണവും നടന്നു. സപ്താഹയജ്ഞം ഞായറാഴ്ച സമാപിക്കും. രാവിലെ 11 ന് അവഭൃഥ സ്നാനവും കട്ടച്ചിറ ഭുവനേശ്വരി ക്ഷേത്രക്കടവില്‍ നിന്നും അവഭൃഥ സ്നാനഘോഷയാത്രയും ഉണ്ടായിരിക്കും. പയ്യന്നൂര്‍ ആലക്കോട് മാടമന ശങ്കരനാരായണന് നമ്പൂതിരിയാണ് സപ്താഹയജ്ഞത്തിന്റെ യജ്ഞാചാര്യന്‍.
0 Comments