Breaking...

9/recent/ticker-posts

Header Ads Widget

സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.

 


കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.   സ്‌കൗട്ട്, ഗൈഡ്, എന്‍ എസ് എസ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍   പാലാ ബ്ലഡ് ഫോറം, കൊഴുവനാല്‍ ലയണ്‍സ് ക്ലബ്, എച്ച്  ഡി  എഫ് സി ബാങ്ക്, എസ് എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ രക്തദാനക്യാമ്പിന്റെ ഉദ്ഘാടനം ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് നിര്‍വ്വഹിച്ചു. 


                                    

സ്‌കൂള്‍ മാനേജര്‍ റവ. ഫാ ആന്റണി മണിയങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച  സമ്മേളനത്തില്‍ പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ബിനോയ് എം. ജേക്കബ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ റാണി റ്റോമി ,ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക് പ്രോജക്ട് കോര്‍ഡിനേറ്റര്‍  സിബി പ്ലാത്തോട്ടം, സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യന്‍ വി. എം , ജയാ ജോണ്‍, ബിജിമോള്‍ ജോര്‍ജ്, മാസ്റ്റര്‍ ആന്റണി വിന്‍സന്റ് , കുമാരി ആവണി എസ്, മാസ്റ്റര്‍ ജോയല്‍ സജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.


.





Post a Comment

0 Comments