ദേശീയ രക്ത ദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച പാലായില്‍ നടക്കും. ആരോഗ്യ വകുപ്പ് ആരോഗ്യ കേരളം ജനമൈത്രി പോലീസ് പാലാ ബ്ലഡ് ഫോറം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പാലാ ടൗണ്‍ഹാളില്‍ ജോസ് മാണി MP ഉദ്ഘാടനം ചെയ്യും.
മാണി സി കാപ്പന്‍ MLA അധ്യക്ഷനായിരിക്കും. ഫ്രാന്‍സിസ് ജോര്‍ജ് MP രക്ത ദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്, നഗരസഭാധ്യക്ഷന്‍ ഷാജു തുരുത്തന്‍ ,ചലച്ചിത്ര താരങ്ങളായ മീനാക്ഷി അനൂപ്, ട്രിനിറ്റി എലിസാ പ്രകാശ് എന്നിവര്‍ പങ്കെടുക്കും. 125-ാം തവണ രക്തദാനം നടത്തുന്ന പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കെമറ്റത്തെ ആദരിക്കും. 125 യുവാക്കള്‍ക്കൊപ്പം ഷിബുതെക്കേ മറ്റവും രക്തദാനം നടത്തും.
0 Comments