Breaking...

9/recent/ticker-posts

Header Ads Widget

വിശ്വകര്‍മ്മജയന്തി തൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബി.എം.എസ് പൊതുസമ്മേളനം സംഘടിപ്പിച്ചു

 


വിശ്വകര്‍മ്മ ജയന്തി തൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബി.എം.എസ് പാലാ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസ പിള്ള ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്കുള്ള പി.എഫ് പെന്‍ഷന്‍  കുറഞ്ഞത്   5000 രൂപയാക്കി ഉയര്‍ത്തുക,  ഇഎസ്‌ഐ പരിധി  42,000 രൂപയാക്കി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


                                    



പാലാ വെള്ളാപ്പാട്ടു നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു . മേഖലാ വൈസ് പ്രസിഡണ്ട് വി. കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ. സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എസ് ഹരികുമാര്‍ , ബി.എം.എസ് ജില്ലാ വൈസ് പ്രസിഡണ്ട് ജോസ് ജോര്‍ജ്ജ് , ബിഎംഎസ് മേഖല സെക്രട്ടറി ആര്‍ ശങ്കരന്‍കുട്ടി നിലപ്പന,  അഡ്വ: സുമന്‍ സുന്ദര്‍രാജ്, എം.ആര്‍.ബിനു, ശുഭ സുന്ദര്‍രാജ്, എ.എന്‍.ബാബു , പി.കെ.സാജു തുടങ്ങിയവര്‍  പ്രസംഗിച്ചു.




Post a Comment

0 Comments