കോട്ടയം നഗര മധ്യത്തില്‍ അമിതവേഗത്തില്‍ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. കെ.കെ റോഡില്‍ മലയാള മനോരമ ജംഗ്ഷനു മുന്നിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടുകൂടിയായിരുന്നു അപകടം. കോട്ടയം ഏറ്റുമാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പുള്ളത്തില്‍ എന്ന സ്വകാര്യബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ബസ്സിന് അടിയില്‍ കുടുങ്ങിയ ബൈക്കും യാത്രക്കാരനെയും ബസ് മീറ്ററുകളോളം വലിച്ചു നീക്കി. ഗുരുതരമായ പരിക്കറ്റേ യാത്രക്കാരനെ നാട്ടുകാര്‍ ചേര്‍ന്ന് ജില്ലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രധാന റോഡിലേക്ക് ഇറങ്ങിവന്ന ബൈക്കിനെ ലോഗോസ് ജംഗ്ഷന്‍ ഭാഗത്തുനിന്നും അമിതവേഗത്തില്‍ എത്തിയ ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കെ.കെ റോഡില്‍ ഗതാഗതക്കുരുക്കുംഉണ്ടായി.
0 Comments