Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ പെട്ട കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

 


തിരുവോണ നാളില്‍ പാടത്ത് വീണ കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. പനച്ചിക്കാട് ക്ഷേത്രം - പുതുപ്പള്ളി റോഡില്‍ അമ്പാട്ടുകടവിനക്കരെ കാരോത്തു കടവിലാണ് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാടത്തെ വെള്ളക്കെട്ടില്‍ വീണത്.   പാമ്പാടി വട്ടമലപ്പടി സ്വദേശികളായ കാര്‍ യാത്രക്കാരെ നാട്ടുകാര്‍ രക്ഷപെടുത്തി . 


                                    

കാര്‍ ഓടിച്ചിരുന്നയാളും ഭാര്യയും കൊച്ചുമക്കളുമാണ് കാറിലുണ്ടായിരുന്നത്. എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞും 3 വയസുള്ള കുട്ടിയുമുള്‍പ്പെടെയാണ് അപകടത്തില്‍ പെട്ടത് .ആമ്പല്‍ വസന്തം കാണുവാന്‍ എത്തിയ ആളുകളും നാട്ടുകാരും കടവില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പെട്ടവരെ ഇവര്‍ ചേര്‍ന്ന് ഉടന്‍ രക്ഷപെടുത്തി


.





Post a Comment

0 Comments