Breaking...

9/recent/ticker-posts

Header Ads Widget

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു അപകടം



ഏറ്റുമാനൂരില്‍  കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു അപകടം. ഇടിയുടെ ശക്തിയില്‍ ഒരു കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞു. തവളക്കുഴിയില്‍ വൈകിട്ട് 5.15 ഓടെയാണ് അപകടമുണ്ടായത്.  അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന  കാര്‍ നിയന്ത്രണം തെറ്റി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയും, ഇടിച്ച കാര്‍ റോഡില്‍ തലകീഴായി മറിയുകയുമായിരുന്നു. 

                                    

റോഡിന് മധ്യഭാഗത്തായി  മറിഞ്ഞു കിടന്ന ബലേനോ കാര്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഉയര്‍ത്തി റോഡ് അരികിലേക്ക് മാറ്റി. ഈ കാറിനുള്ളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 2  പേരാണ് ഉണ്ടായിരുന്നത്. ഇതിലുണ്ടായിരുന്ന ഒരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിരികില്‍ പാര്‍ക്ക് ചെയ്തിരുന്ന  മാരുതി സെന്‍ കാര്‍  ഇതേ നിരയില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടു കാറുകളിലും ചെന്ന് ഇടിച്ചു.  അപകടത്തില്‍ ബലേനോ കാറിന്റെ മുന്‍വശം തകര്‍ന്നു. മാരുതി സെന്‍ കാറില്‍ ഉണ്ടായിരുന്ന യുവാവിനും അപകടത്തില്‍ പരിക്കേറ്റു. മറ്റ് മൂന്നു കാറുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന്  അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.


.





Post a Comment

0 Comments