Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു.

 


ട്രാഫിക് ബ്ലോക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. പാലാ ഏറ്റുമാനൂര്‍ റോഡില്‍ ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനു സമീപം വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. 

                                    

ഗതാഗതം നിയന്ത്രിച്ചിരുന്ന പോലീസുദ്യോഗസ്ഥന്റെ നിര്‍ദ്ദേശ പ്രകാരം നിര്‍ത്തിയിട്ടിരുന്ന കാറിനു പിന്നിലാണ് ബൈക്ക് ഇടിച്ചു കയറിയത്. തെറിച്ചു വീണ യുവാവിനെ  പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിനും കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി. തിരക്കേറിയ ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.



.





Post a Comment

0 Comments