ഏറ്റുമാനൂരിൽ ബസും കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് പരിക്കേറ്റു. MC റോഡിൽ പാറോലിക്കൽ കൈതമല പള്ളിക്കു സമീപം വൈകീട്ട് 7 മണിയോടെയായിരുന്നു അപകടം.
കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന KSRTC ബസ്സിൽ എതിർദിശയിലെത്തിയ കാർ ഇടിച്ച ശേഷം സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റ സ്കൂട്ടർ യാത്രികനെ തെള്ളകത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് MC റോഡിൽ ഗതാഗതം തടസ്സപ്പെട്ടു
.
0 Comments