Breaking...

9/recent/ticker-posts

Header Ads Widget

പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ കോട്ടയം സ്വദേശിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു



പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ കോട്ടയം സ്വദേശിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം നെടുകുന്നം സ്വദേശി തോമസ് പീലിയാനിക്കലാണ് പരാതി നല്‍കിയത്. പരാതി സ്വീകരിച്ച കോട്ടയം കറുകച്ചാല്‍ പൊലീസാണ് പി.വി അന്‍വറിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തതത്. അന്‍വറിന്റെ വെളുപ്പെടുത്തല്‍ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നാണ് പരാതി. ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും ഗൗരവമേറിയ വിഷയമാണെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പി.വി അന്‍വര്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്ന് പരാതിക്കാരനായ തോമസ് പീലിയാനിക്കല്‍ പറഞ്ഞു. രഹസ്യം ചോര്‍ത്താനുള്ള അധികാരം അദ്ദേഹത്തിനില്ല.താന്‍ 12 വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വമില്ല. ആരുടെയും നിര്‍ദ്ദേശപ്രകാരമല്ല പരാതി നല്‍കിയതെന്നും അദ്ദേഹം കോട്ടയത്ത് വ്യക്തമാക്കി.



Post a Comment

0 Comments