Breaking...

9/recent/ticker-posts

Header Ads Widget

കത്തോലിക്ക കോണ്‍ഗ്രസ് ജാഗ്രതാദിനം ആചരിച്ചു.

 


കത്തോലിക്ക കോണ്‍ഗ്രസ് ജാഗ്രതാദിനം ആചരിച്ചു.നിര്‍ദിഷ്ട ഇഎസ്എയി ല്‍ നിന്നു ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും പൂര്‍ണമായും ഒഴിവാക്കണമെന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനസുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ജാഗ്രതാ ദിനാചരണം നടത്തിയത്.  ജാഗ്രതാ ദിനാചരണത്തിന്റെ ഗ്ലോബല്‍ തല ഉദ്ഘാടനം തീക്കോയിയില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ നിര്‍വഹിച്ചു. 

                                    



ജനറല്‍ സെക്രട്ടറി ഡോ.ജോസ് കുട്ടി ഒഴുകയില്‍, ഫൊറോന വികാരി റവ.ഡോ. തോമസ് മേനാച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനവാസ മേഖലകളും വന പ്രദേശവും ഉള്‍പ്പെടുന്ന വില്ലേജുകളെ വിഭജിച്ച് വനമേഖല മാത്രം ഇഎസ്എ വില്ലേജായി പ്രഖ്യാപിച്ച് കേന്ദ്രത്തിനു ശുപാര്‍ശ നല്‍കണം.  അന്തര്‍ദേശീയ ഡാം സുരക്ഷാ വിദഗ്ധരെക്കൊണ്ട് മുല്ലപ്പെരിയാര്‍ ഡാം പരിശോധിപ്പിക്കുന്നതിന് സുരക്ഷാപരിശോധനാ സമിതി മുമ്പാകെ കേരളം സമ്മര്‍ദം ചെലുത്തണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.






Post a Comment

0 Comments