Breaking...

9/recent/ticker-posts

Header Ads Widget

ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കുളില്‍ അധ്യാപക ദിനാചരണം

 


പൂര്‍വ്വ അധ്യാപകരുടെ സാന്നിദ്ധ്യത്തില്‍ ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കുളില്‍ അധ്യാപക ദിനാചരണം നടന്നു. സ്‌കൂളില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് റിട്ടയര്‍ ചെയ്ത അധ്യാപകര്‍ ഒരിക്കല്‍ കുടി അധ്യാപകരായി ക്ലാസ്സ് റൂമില്‍ എത്തി കഥകള്‍ പറഞ്ഞും പാട്ട് പാടിയും ഒക്കെ അവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം ചിലവഴിച്ചു. 

                                    

വിദ്യാര്‍ത്ഥികള്‍ക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു  സ്‌കൂളിലെ രണ്ടാം ക്ലാസ്സ് അധ്യാപികയായ വിഷ്ണു മഹേശ്വരി ടീച്ചര്‍ക്ക് കുരുന്നുകള്‍ നല്കിയ വരവേല്പ് ഏറേ ശ്രദ്ധയമായി.  വീല്‍ചെയറില്‍ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ടീച്ചര്‍ക്ക്  കുരുന്നുകള്‍ നല്കിയ സ്വീകരണം ആവേശകരമായി. 



ബലൂണുകളും  പൂക്കളും കൊണ്ട് അലങ്കരിച്ച ക്ലാസ് മുറിയിലെക്ക് കുട്ടികള്‍ ടീച്ചറെ ആനയിച്ചു. ഹെഡ് മാസ്റ്റര്‍ ജോബൈറ്റ് തോമസ് പൂര്‍വ്വഅധ്യാപര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു തൂടര്‍ന്ന് സ്‌നേഹവിരുന്നും നടത്തി.





Post a Comment

0 Comments