ചേരമര്‍ സാംബവര്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യന്‍കാളി ജന്മദിനാഘോഷം സെപ്റ്റംബര്‍ 16-ന് തെള്ളകം ഗ്ലോബല്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11.30-ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സിബി മാഞ്ഞൂര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് വി.ഡി.ജോസ് അധ്യക്ഷത വഹിക്കും. ജാതി മത വ്യത്യാസങ്ങള്‍ക്ക് അതീതമായി ചേരമര്‍ സാംബവര്‍ ഡെവലപ്മെന്റ് സൊസൈറ്റിയില്‍ അണിനിരക്കുന്നവരുടെ ജീവിതപുരോഗതിക്കായി സംഘടന പ്രവര്‍ത്തിക്കുമെന്നും ഇതിനായി കുടുംബസംഗമങ്ങള്‍, യോഗങ്ങള്‍, മൈക്രോ ഫൈനാന്‍സ് സ്‌കീമുകള്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ തുടങ്ങിയവ കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സിബി മാഞ്ഞൂര്‍, വി.ഡി.ജോസ്, പി.പി.തങ്കച്ചന്‍, എം.പി.ജോസ്, കുഞ്ഞുമോള്‍ സന്തോഷ്, വര്‍ഗീസ് വള്ളിക്കാട്, സജി മാഞ്ഞൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
.
0 Comments