ചേര്‍പ്പുങ്കല്‍ ഇട്ടിയപ്പാറ റോഡ് തകര്‍ന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. പൊതുമരാമത്ത് റോഡില്‍ ചേര്‍പ്പുങ്കല്‍ മുതല്‍ മങ്കൊമ്പ് ദേവീക്ഷേത്രം വരെയുള്ള രണ്ട് കിലോമീറ്റര്‍ റോഡാണ് തകര്‍ന്നത്. ഭരണങ്ങാനം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള നിരവധി സ്‌കൂളുകളുടെ ബസ്സുകള്‍ ഈ വഴി കടന്നു പോകുന്നുണ്ട്. റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്.
റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. ചേര്‍പ്പുങ്കല്‍ നേഴ്‌സിങ് കോളേജ് ഈ റോഡിലാണ്. എത്രയും വേഗം അധികൃതരുടെ ഭാഗത്തുനിന്ന് റോഡ് ടാറിംഗ് നടത്താനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
.
0 Comments