പാലാ ഏറ്റുമാനൂര്‍ റോഡില്‍ ചേര്‍പ്പുങ്കല്‍ ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം തലകീഴായി മറിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. ഇടുക്കിയില്‍ പോയി മടങ്ങുകയായിരുന്ന കോട്ടയം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. മൂന്നംഗ കുടുംബമാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന കുട്ടിയുടെ കാലിന് പരിക്കേറ്റു. മറ്റാര്‍ക്കും പരിക്കുകളില്ല. ഈ സമയം റോഡില്‍ തിരക്കില്ലാതിരുന്നതിനാല്‍ വന്‍അപകടം ഒഴിവായി.
.
0 Comments