സ്വന്തമായി വീടില്ലാത്ത സഹപാഠികളായ രണ്ട് വിദ്യാര്‍ത്ഥികളുടെ വീടെന്ന സ്വപ്നം സഫലമാക്കുവാന്‍ ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ NSS യൂണിറ്റിന്റെ പ്രവര്‍ത്തനം. സ്‌കൂളിലെ 8, 10 ക്ലാസുകളില്‍ പഠിക്കുന്ന സഹോദരങ്ങളായ കുട്ടികള്‍ക്കാണ് മുത്തോലിയില്‍ വീട് നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിക്കുന്ന കുട്ടികളുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ NSS വോളണ്ടിയേഴ്‌സ് 'സഹപാഠിക്ക് ഒരു വീട് പദ്ധതി' എന്ന പേരില്‍ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
സ്വന്തമായി നിര്‍മ്മിച്ച ഡിഷ് വാഷും, ലോഷനും സമീപ പ്രദേശത്തെ വീടുകളില്‍ വില്പന നടത്തിയും, 'സ്‌ക്രാപ്പ് ചലഞ്ച്' നടത്തിയുമാണ് വീടുപണിക്കാവശ്യമായ തുക കണ്ടെത്തിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. സോമി മാത്യു, ഹെഡ് മാസ്റ്റര്‍ ഷാജി ജോസഫ്, PTA പ്രസിഡന്റ് സജു കൂടത്തിനാല്‍, NSS പ്രോഗ്രാം ഓഫീസര്‍ ഡോ. പി.ജെ. സിന്ധുറാണി എന്നിവരുടെ നേതൃത്വത്തിലാണ് സഹപാഠിക്ക് ഒരു വീട് പദ്ധതി നടത്തപ്പെടുന്നത്.
.പദ്ധതിയില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുവാനായി ചേര്‍ന്ന യോഗം, NSS റീജിയണല്‍ കണ്‍വീനര്‍ ആര്‍. രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഡിഷ് വാഷ് വില്പനയിലൂടെയും , സ്‌ക്രാപ്പ് ചലഞ്ചിലൂടെയും കൂടുതല്‍ തുക സമാഹരിച്ച കുട്ടികള്‍ക്ക് മൊമെന്റോ നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. സോമി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. പി.ജെ. സിന്ധുറാണി, വോളണ്ടിയര്‍ ലീഡര്‍ സി. എം. അന്‍വിന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments