Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂളില്‍ അധ്യാപക ദിനാചരണം നടന്നു

 


ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂളില്‍ പൂര്‍വ്വ അധ്യാപകരെ ആദരിച്ചു കൊണ്ട് അധ്യാപക ദിനാചരണം നടന്നു. സ്‌കൂളില്‍ സേവനമനുഷ്ടിച്ച് വിരമിച്ച അധ്യാപക അനദ്ധ്യാപകരെ അധ്യാപകദിനത്തില്‍  സ്‌കൂളിലേക്ക് ക്ഷണിച്ചുവരുത്തി  ആദരിക്കുകയായിരുന്നു. 

                                    

സ്‌കൂള്‍ മാനേജരും സ്‌കൂളില്‍ ദീര്‍ഘകാലം പ്രിന്‍സിപ്പാളുമായിരുന്ന റവ.ഫാ. ജോസഫ് പാനമ്പുഴ യോഗത്തില്‍ അധ്യക്ഷനായിരുന്നു.  സമൂഹ നിര്‍മ്മിതിയിലെ മുഖ്യപങ്കാളികളാണ് അധ്യാപക സമൂഹമെന്ന്,  ' അദ്ദേഹം പറഞ്ഞു. 


ഫാ.ജോര്‍ജ് ഞാറക്കുന്നേല്‍ മുഖ്യ പ്രഭാഷണം നടത്തി. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍,  കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തോമസ് മാളിയേക്കല്‍, മെഡിസിറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ.ജോസ് കീരഞ്ചിറ, പ്രിന്‍സിപ്പാള്‍ ഫാ സോമി മാത്യു, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, PTAപ്രസിഡന്റ് സജൂ കുടത്തിനാല്‍  സെന്‍ അബ്രാഹം,  സോഫി സെബാസ്റ്റ്യന്‍,   മരിയ ജോസഫ്,  സന്തോഷ് അഗസ്റ്റിന്‍,  എ.എം.മാത്യു എന്നിവര്‍ പ്രസംഗിച്ചു.






Post a Comment

0 Comments