Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ദേവീവിലാസം NSS കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും

 


ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ദേവീവിലാസം NSS കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും നടന്നു. പൂക്കള - കലാ- കായിക മത്സരങ്ങളും നടന്നു. കുടംബ സംഗമം NSS താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കരയോഗം പ്രസിഡന്റ് B ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.  റ്റി.കെ ദിലീപ് അദ്ധ്യക്ഷനായിരുന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം മുഖ്യാതിഥിയായിരുന്നു. വാഴൂര്‍ NSS കോളേജ് റിട്ടയേഡ് പ്രിന്‍സിപ്പല്‍ ഡോ.റ്റി.വി മുരളീവല്ലഭന്‍ മുഖ്യ പ്രഭാഷണവും എം.ജി യൂണിവേഴ്‌സിറ്റി അസോ. പ്രൊഫസര്‍ ഹരികുമാര്‍ ചങ്ങമ്പുഴ ഓണസന്ദേശവും നല്‍കി. മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും സമ്മാനദാനവും നടന്നു.

                                    



 75 വയസ്സു കഴിഞ്ഞ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഓണക്കോടി നല്‍കി ആദരിച്ചു. സെക്രട്ടറി എ.ആര്‍ ശ്രീകുമാര്‍,  വാര്‍ഡ് മെമ്പര്‍  രജിത ഹരികുമാര്‍ ,വനിത സമാജം പ്രസിഡന്റ് സതി രാമചന്ദ്രന്‍,  സുജ എസ് നായര്‍ ,ലാവണ്യ ജയകുമാര്‍, കുമാരി ശിവനന്ദ  ഓണാഘോഷ ജനറല്‍ കണ്‍വീനര്‍  പി.ആര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടേയും അംഗങ്ങളുടേയും വിവിധ കലാപരിപാടികളും നടന്നു.






Post a Comment

0 Comments