അരുവിത്തുറ ലയണ്‍സ് ക്ലബ്ബിന്റെയും പാലാ സെന്റ് തോമസ് കോളജ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായി ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസും ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് അധ്യക്ഷനായിരുന്നു. ലയണ്‍സ് ജില്ലാ ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.
ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്ത്, സെക്രട്ടറി മനേഷ് കല്ലറക്കല്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ റോബേഴ്‌സ് തോമസ് സിസ്റ്റര്‍ പ്രിന്‍സി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറിമാരായ മാത്യു സോജന്‍, കൗമുദി കളരിക്കണ്ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പാലാ ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ നഴ്‌സിംഗ് സൂപ്രണ്ട് സിന്ധു പി. നാരായണന്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
.
0 Comments