Breaking...

9/recent/ticker-posts

Header Ads Widget

കര്‍മ്മപദ്ധതിയ്ക്ക് തുടക്കമായി

 


ക്ലൈമറ്റ് റസിലിയന്റ് പൂഞ്ഞാറിനായി ഭൂമികയുടെയും മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെയും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിന്റെയും അഭിമുഖ്യത്തിലുള്ള കര്‍മ്മപദ്ധതിയ്ക്ക് തുടക്കമായി.  പദ്ധതിയുടെയും ദുരന്തനിവാരണ രൂപരേഖയ്ക്കായുള്ള പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ MLA നിര്‍വഹിച്ചു. 

                                    

.മീനച്ചില്‍ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ എസ്  രാമചന്ദ്രന്‍ വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, ഭൂമിക പ്രസിഡന്റ് KE ക്ലമന്റ് , എബി  ഇമ്മാനുവല്‍ , ബിന്‍സ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കാലവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുള്ള അതിതീവ്രമഴയും പ്രളയവും സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ പ്രാദേശികമായി മറികടക്കാന്‍ ജനകീയജാഗ്രതയും മുന്നൊരുക്കങ്ങളും അനിവാര്യമാണെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ പറഞ്ഞു. 


മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ്  സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്ട്‌മെന്റിന്റെ റൂറല്‍ ക്യാമ്പിന്റെ ഉദ്ഘാടനവും അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം. എല്‍. എ. നിര്‍വഹിച്ചു പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് അത്യാലില്‍ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ റവ ഡോ. തോമസ് വേങ്ങാലുവെക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഡിപാര്‍ട്ട്‌മെന്റ് മേധാവി ഡോ. മാത്യു എം. കണമല ക്യാമ്പ് തീം അവതരിപ്പിച്ചു. ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ഭാഗമായി വാര്‍ഡുതല ഫീല്‍ഡ് വര്‍ക്ക്, പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജ് കാമ്പസില്‍ വൃക്ഷത്തൈ നടീല്‍, പൂഞ്ഞാര്‍ ടൂറിസം പെര്‍സ്‌പെക്ടീവ് ട്രെക്കിംഗ് എന്നിവ നടത്തും. ഉത്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ പൂഞ്ഞാറില്‍ വിളംബര ജാഥയും ഫ്‌ലാഷ് മോബും നടത്തി.





Post a Comment

0 Comments