Breaking...

9/recent/ticker-posts

Header Ads Widget

സെമിനാര്‍ നടത്തി

 


അകലക്കുന്നം കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നബാര്‍ഡിന്റെയും കുമരകം കെ വി കെ യുടെയും സഹകരണത്തോടെ  തെങ്ങിന്റെ ശാസ്ത്രീയ കൃഷി രീതികളും കീടരോഗനിയന്ത്രണ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. അകലക്കുന്നം പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 

                                    

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം അധ്യക്ഷനായിരുന്നു. കൃഷി ഓഫീസര്‍ ഡോക്ടര്‍ രേവതി ചന്ദ്രന്‍,  കേരവികസന സമിതി പ്രസിഡന്റ് പി ജെ കുര്യന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ബാബു,വാര്‍ഡ് മെമ്പര്‍മാരായ രാജശേഖരന്‍ നായര്‍, മാത്തുക്കുട്ടി ആന്റണി, ജോര്‍ജ്ജ് തോമസ്, രഘു കെ കെ, ഷാന്റി ബാബു, ടെസി രാജു, സീമപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.



 വിവിധ വിഷയങ്ങളില്‍ കുമരകം കെ വി കെ അഗ്രി എന്റമോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ സ്മിത രവി, ഹോര്‍ട്ടി കള്‍ച്ചര്‍ അസിസ്റ്റന്റ് പ്രോഫസര്‍ മാനുവല്‍ അലക്സ് തുടങ്ങിയവര്‍ ക്ലാസെടുത്തു. .കര്‍ഷകര്‍ക്ക് കീടരോഗ നിയന്ത്രണത്തിനുള്ള ട്രൈക്കോഡെര്‍മ കേക്ക്, ട്രൈക്കോഡെര്‍മ സംപുഷ്ടീകരിച്ച ജൈവവളം എന്നിവ വിതരണം ചെയ്തു .പഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ശശികല, രാജേഷ് കെ ആര്‍, കേരസമിതി സെക്രട്ടറി രാധാകൃഷ്ണന്‍ എം കെ, പാമ്പാടി ബ്ലോക്ക് എല്‍ ആര്‍ പി ഹരികുമാര്‍ മറ്റക്കര, പഞ്ചായത്ത് സി ആര്‍ പി  ടിസ് ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.





Post a Comment

0 Comments