Breaking...

9/recent/ticker-posts

Header Ads Widget

പന്തം കൊളുത്തി പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു

 


സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികളുടെ ഭാഗമായി കോട്ടയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. ആഭ്യന്തര വകുപ്പിന്റെ ക്രിമനല്‍വല്‍ക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി പൊതു വിപണയില്‍ ഇടപെടുക, തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. 


                                    

കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നടന്ന പന്തം കൊളുത്തി പ്രകടനം  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉത്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും, ജനങ്ങള്‍ക്ക് എതിരായി നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കരുതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ് , മഹിളാ കോണ്‍ഗ്രസ് , കെഎസ്യു പ്രവര്‍ത്തകരും പ്രകടനത്തില്‍ പങ്കെടുത്തു


.





Post a Comment

0 Comments