സംവരണ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഉപസംവരണത്തിന്റെ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തില്‍ കണ്‍വെന്‍ഷന്‍ നടത്തി. സുപ്രീംകോടതി വിധിയിലെ സാമൂഹ്യനീതിയുടെ മൂല്ല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും ഈ സന്ദേശം ജനങ്ങളിലെത്തിക്കാനുമാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.
ഏറ്റുമാനൂര്‍ പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ.ബാബു ഉദ്ഘാടനം ചെയ്തു. സംവരണ അവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ കെ.കെ. ജിന്‍ഷു അധ്യക്ഷത വഹിച്ചു. സാമൂഹ്യചിന്തകന്‍ കെ.എം.സലിംകുമാര്‍ വിഷയാവതരണം നടത്തി. സി എസ് ജോര്‍ജ്, സജി കൊല്ലം, എസ് കെ അനീസ്യാ, സജി പാമ്പാടി, ബൈജു പത്തനാപുരം, സിബി മാഞ്ഞൂര്‍, ടി ടി മനോജ്, വിന്‍സന്റ് മാത്യു, വി ഡി ജോസ് , കെ വി രഘുവരന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments