Breaking...

9/recent/ticker-posts

Header Ads Widget

കാണാതായ വിദ്യാത്ഥിയുടെ മൃതദേഹം കണ്ടെടുത്തു.

 


കോട്ടയം ആര്‍പ്പൂക്കര എസ്എംഇ കോളേജില്‍ നിന്നും ഇന്നലെ കാണാതായ വിദ്യാത്ഥിയുടെ മൃതദേഹം കുടമാളൂര്‍ പനമ്പാലത്തിന് സമീപം മീനച്ചിലാറ്റില്‍ നിന്നും കണ്ടെടുത്തു. എസ്എംഇ കോളേജിലെ ഒന്നാം വര്‍ഷ എംഎല്‍ടി വിദ്യാര്‍ത്ഥിയായ അജാസ് ഖാനാണ് മരിച്ചത്. 

                                    

തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതലാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. പനമ്പാലം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലില്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കുടമാളൂര്‍ പുഴയില്‍ ഫയര്‍ ഫോഴ്‌സ് തെരച്ചില്‍ നടത്തിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അജാസ് ഖാന്‍ ജീവനൊടുക്കിയതാവാമെന്നാണ് സംശയം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.



.





Post a Comment

0 Comments