സംസ്ഥാന ഡോഡ്ജ് ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 20, 21 തീയതികളില്‍ കടുത്തുരുത്തി പാഴുത്തുരുത്ത് സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളില്‍ നടക്കും. കേരള ഡോഡ്ജ് ബോള്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. പാശ്ചാത്യ പൗരസ്ത്യ സംസ്‌കാരത്തിന്റെ സമ്മിശ്ര കായിക വിനോദമാണ് ഡോഡ്ജ് ബോള്‍. കേരളത്തില്‍ കായിക പ്രേമികളുടെ ശ്രദ്ധ നേടിവരുന്ന ഡോഡ്ജ് ബോള്‍ മത്സരത്തിന് ഏറെ പുതുമകളുണ്ട്.
കോട്ടയം ഡോഡ്ജ് ബോള്‍ അസോസിയേഷനും സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളും ചേര്‍ന്നാണ് ആദ്യമായി കോട്ടയത്തിന്റെ മണ്ണില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.. സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച രാവിലെ 9 .30ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മോന്‍സ് ജോസഫ് MLA ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നുമുള്ള ടീമുകളില്‍ 300 ലധികം കായിക താരങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡോഡ്ജ് ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അരുണ്‍ ഉണ്ണികൃഷ്ണന്‍ ദാസ് ഫാ. ബിനോ ചേരിയില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. അജീഷ് ജോസ് ,അസിസ്റ്റന്റ് മാനേജര്‍ ഫാ.ജിന്‍സ് അലക്‌സാണ്ടര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
.
0 Comments