Breaking...

9/recent/ticker-posts

Header Ads Widget

ഇടയാറ്റ് ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷവും ഉണ്ണിയൂട്ടും

 


ഇടയാറ്റ് ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷവും ഉണ്ണിയൂട്ടും സെപ്റ്റംബര്‍ 7-ന് നടക്കും. വിനായക ചതുര്‍ത്ഥി ദിനത്തില്‍ രാവിലെ  അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും നടക്കും.. അമ്മയുടെ മടിയില്‍ ഇരിക്കുന്ന ബാലഭാവത്തിലുള്ള ഗണപതിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അതിനാല്‍ കുട്ടികള്‍കള്‍ക്കായി നടത്തുന്ന ഉണ്ണിയൂട്ടിന് ഇവിടെ വലിയ പ്രാധാന്യമുണ്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. 


                                    

ആറ് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഉണ്ണിയൂട്ട് നടത്തുന്നത്. ശനിയാഴ്ച രാവിലെ 6.30 മുതല്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ആരംഭിക്കും.. മഹാഗണപതി ഹോമത്തിന് കല്ലംപള്ളി ഇല്ലം ദാമോദരന്‍ നമ്പൂതിരിയും മേല്‍ശാന്തി തുരുത്തിയില്‍ ഇല്ലം കണ്ണന്‍ നമ്പൂതിരിയും  കാര്‍മ്മികത്വം വഹിക്കും. 


തിരുവരങ്ങില്‍ ചെമ്പൈ സംഗീതസഭയുടെ നേതൃത്വത്തില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനം, 10.30ന്  പ്രസാദ വിതരണം, 11 മുതല്‍ ഉണ്ണിയൂട്ട്, പ്രസാദമൂട്ട്. വൈകിട്ട് 6.30ന് വിശേഷാല്‍ ദീപാരാധന എന്നിവയാണ് പ്രധാന പരിപാടികള്‍. വാര്‍ത്താസമ്മേളനത്തില്‍ ആഘോഷ സമിതി ഭാരവാഹികളായ രാജേഷ് ഗോപി, പി. കെ.സോമന്‍, മനോജ് വേളയില്‍, പി.ബി. ഹരികൃഷ്ണന്‍, മനഷ് ചന്ദ്രന്‍, ടി.എന്‍. രാജന്‍ എന്നിവര്‍ പങ്കെടുത്തു.





Post a Comment

0 Comments