Breaking...

9/recent/ticker-posts

Header Ads Widget

മൂന്നിലവ് വില്ലേജിനെ കൂടി ESA യില്‍ ഉള്‍പ്പെടുത്താനും നടപടി വേണമെന്ന് മല അരയ സംരക്ഷണ സമിതി നേതാക്കള്‍

 


പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 6 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകളിലെ ഇക്കോളജിക്കലി സെന്‍സിറ്റീവ് എരിയകളുടെ പ്രഖ്യാപനത്തിനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.  ബന്ധപ്പെട്ടയാളുകള്‍ക്ക് സെപ്റ്റംബര്‍ 29 വരെ തെളിവുകള്‍ സമര്‍പ്പിക്കാം. വിവിധ കേന്രങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമാകുമ്പോള്‍ ESA പ്രഖ്യാപനത്തില്‍ നിന്നും ഒഴിവാക്കപ്പെടാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.


                                    



 വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്നിട്ടും ഉരുള്‍പൊട്ടലുണ്ടാകുന്ന സാഹചര്യത്തില്‍ കിഴക്കന്‍ മേഖലയിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍  ESA യില്‍ നിന്നും ഒഴിവാക്കുന്നത് പ്രകൃതിവിഭവ ചൂഷണത്തിനും പ്രകൃതി ദുരന്തത്തിനും കാരണമാകുമെന്ന് മല അരയ സംരക്ഷണ സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുപ്രചരണങ്ങള്‍ തിരിച്ചറിഞ്ഞ് മേലുകാവ് വില്ലേജിനെ വിജ്ഞാപനത്തില്‍ നിലനിര്‍ത്താനും മൂന്നിലവ് വില്ലേജിനെ കൂടി ESA യില്‍ ഉള്‍പ്പെടുത്താനും നടപടി വേണമെന്ന് മല അരയ സംരക്ഷണ സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ MASS പ്രസിഡന്റ് ജോണ്‍സണ്‍ VS, VSസാമുവല്‍, KG ജോണ്‍സണ്‍ തുടങ്ങിയവര്‍പങ്കെടുത്തു.





Post a Comment

0 Comments