ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ മൊബൈല്‍ ബാങ്കിങ്ങിന്റെ ഉദ്ഘാടനവും ജീവകാരുണ്യ ചികിത്സ നിധിയുടെ വിതരണവും നടന്നു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോട്ടയം അസിസ്റ്റന്റ് രജിസ്റ്റാര്‍ കെ .പി .ഉണ്ണികൃഷ്ണന്‍ നായര്‍ മൊബൈല്‍ ബാങ്കിംഗ് സേവനം ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്കുകള്‍ ആധുനിക ബാങ്കിംഗ് സേവനങ്ങളിലേക്ക് കടക്കേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഇടപാടുകര്‍ക്കു ബാങ്കില്‍ നേരിട്ട് എത്താതെ വൈദ്യുതി, കുടിവെള്ളം തുടങ്ങിയവയുടെ ബില്ലുകള്‍ കൂടി ഓണ്‍ലൈനായി അടയ്ക്കാന്‍ കഴിയുന്ന തരത്തില്‍ സേവനം വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ ജീവകാരുണ്യനിധിയില്‍ നിന്നും നിര്‍ധന രോഗികള്‍ക്കുള്ള സഹായ വിതരണവും ചടങ്ങില്‍ നടന്നു. 58 -പേര്‍ക്കായി 3.31 - ലക്ഷം രൂപയാണ് ധനസഹായമായി വിതരണം ചെയ്തത്. ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍, വൈസ് പ്രസിഡന്‍് സജി വള്ളോംകുന്നേല്‍, അഡ്വ. ' ബി രാജീവ് ചിറയില്‍, മറ്റു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സഹകാരികള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
.
0 Comments