ഏറ്റുമാനൂര്‍ ജനകീയ വികസനസമിതിയുടെ നേതൃത്വത്തില്‍ വികസന സെമിനാറും, ഏറ്റുമാനൂര്‍ പെരുമ പുസ്തക പ്രകാശനവും സെപ്റ്റംബര്‍ 22-ന് രാവിലെ ഒന്‍പത് മുതല്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വികസന സെമിനാര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. റസിഡന്റ്‌സ് അപ്പക്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍് കെ.എം.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ് എം.പി., കെ.സുരേഷ്‌കുറുപ്പിന് നല്‍കിക്കൊണ്ട് പുസ്തകപ്രകാശനം നിര്‍വഹിക്കും
. ജനകീയ വികസനസമിതി പ്രസിഡന്‍് ബി.രാജീവ് അധ്യക്ഷത വഹിക്കും.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എ.മാരായ മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ സമ്മാനവിതരണം നടത്തും. രാവിലെ കുട്ടികള്‍ക്കായി ചിത്രരചനാമത്സരം സാബു രാമന്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ B. Rajeev, General Convener Raju Emmanuel, P. D. George, രാജു സെബാസ്റ്റ്യന്‍, പി.എച്ച്. ഇക്ബാല്‍, ജോയി കോണിക്കല്‍, മായാദേവി ഹരികുമാര്‍, അമ്മിണി സുശീലന്‍ നായര്‍, പ്രിയാ ബിജോയി തുടങ്ങിയവര്‍പങ്കെടുത്തു.
0 Comments