ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ മൊബൈല്‍ ബാങ്കിങ്ങിന്റെ ഉദ്ഘാടനവും ജീവകാരുണ്യ ചികിത്സ നിധിയുടെ വിതരണവും വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയം അസിസ്റ്റന്റ് രജിസ്റ്റാര്‍ കെ.പി .ഉണ്ണികൃഷ്ണന്‍ നായര്‍ മൊബൈല്‍ ബാങ്കിംഗ് സേവനം ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡണ്ട് ബിജു കുമ്പിക്കന്‍ അധ്യക്ഷത വഹിക്കും. 67- വര്‍ഷം പൂര്‍ത്തിയാകുന്ന ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കേരളത്തിലെ മികച്ച സഹകരണ ബാങ്കുകളില്‍ ഒന്നായി പ്രവര്‍ത്തിച്ചുവരികയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ബാങ്കിലെ ഇടപാടുകാര്‍ക്ക് ബാങ്കില്‍ വരാതെ തന്നെ മൊബൈല്‍ ബാങ്കിങ് സംവിധാനത്തിലൂടെ വിരല്‍ത്തുമ്പിലൂടെ ഇടപാടുകളുടെ വിവരം അറിയാന്‍ സാധിക്കും. 2013-ല്‍ ആരംഭിച്ച ജീവകാരുണ്യ നിധി ചികിത്സാ സഹായംവഴി 1825 പേര്‍ക്ക് 1.28 കോടി രൂപ സഹായമായി നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന ജീവകാരുണ്യ നിധി ചികിത്സ സഹായ ചടങ്ങില്‍ 58 -പേര്‍ക്കായി 3.31 - ലക്ഷം രൂപ വിതരണം ചെയ്യും. ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍, വൈസ് പ്രസിഡന്‍് സജി വള്ളോംകുന്നേല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments