Breaking...

9/recent/ticker-posts

Header Ads Widget

ഡോ. എം.എം. പുരുഷോത്തമന്‍ നായരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം വയലാര്‍ ശരത്ചന്ദ്രവര്‍മ്മയ്ക്ക് സമ്മാനിച്ചു.

 


ഏറ്റുമാനൂരപ്പന്‍ കോളേജിലെ മുന്‍ മലയാള വിഭാഗം അധ്യാപകനായിരുന്ന ഡോ. എം.എം. പുരുഷോത്തമന്‍ നായരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ  പുരസ്‌കാരം കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയ്ക്ക് സമ്മാനിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവ. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചു.


                                    



 സമൂഹത്തിന്റെ പുരോഗതിയില്‍  അധ്യാപകര്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പാള്‍  ആര്‍ ഹേമന്ത് കുമാര്‍ അധ്യക്ഷനായിരുന്നു. ഏറ്റുമാനൂര്‍ എസ്.എം.എസ്.എം ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ്, ഡോ എ മോഹനാക്ഷന്‍ നായര്‍,ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്‍,  വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എന്നിവര്‍സംസാരിച്ചു.





Post a Comment

0 Comments