Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എം.പി യുടെ നേതൃത്വത്തില്‍ ജനസദസ്



റയില്‍വേ സ്റ്റേഷനുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും യാത്രക്കാരുടെ പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനുമായി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എം.പി യുടെ നേതൃത്വത്തില്‍  ജനസദസ് നടത്തുന്നു. ചൊവ്വാഴ്ച രാവിലെ 9.30 ന് ചിങ്ങവനം റയില്‍വേ സ്റ്റേഷനില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

11.30 ന് കുമാരനല്ലൂര്‍ റയില്‍വേ സ്റ്റേഷനില്‍ ജനസദസ് നടക്കും. ഉച്ച കഴിഞ് 1.30 ന് കാഞ്ഞിരമറ്റംം 2.30ന് മുളന്തുരുത്തിം 3.30 ന് ചോറ്റാനിക്കര എന്നീ റയില്‍വേ സ്റ്റേഷനുകളിലും രണ്ടാം തീയതി ഉച്ചകഴിഞ്ഞ് 4 ന് കുറുപ്പന്തറ, 5 ന് കടുത്തുരുത്തി 6 ന് വൈക്കം റോഡ് എന്നീ റയില്‍വേ സ്റ്റേഷനുകളിലും 5-ാം തീയതി രാവിലെ 11 ന് ഏറ്റുമാനൂര്‍, ഉച്ച കഴിഞ്ഞ് 3 ന് പിറവം റോഡ് എന്നീ റയില്‍വേ സ്റ്റേഷനിലും ജനസദസ് നടത്തുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. പറഞ്ഞു.  ജനപ്രതിനിധികള്‍, റയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജനസദസില്‍ സംബന്ധിക്കും. പൊതുജനങ്ങളുടെ പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതാണന്നും ഫ്രാന്‍സിസ് ജോര്‍ജ് എം.പി. അറിയിച്ചു.

Post a Comment

0 Comments