വയനാട് ദുരന്തം നടന്ന് നാളുകള്‍ കഴിഞ്ഞിട്ടും വ്യക്തതയും കൃത്യതയുമുള്ള കണക്ക് കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. നിലവിലെ കണക്ക് തിരുത്തി യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ട കണക്ക് ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് കൊടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും, ഈ വിഷയത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എം.പി പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും സഹായം കിട്ടാന്‍ നമ്മള്‍ ഒരു കണക്ക് നല്‍കുമ്പോള്‍ അത് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതാകണം. ഇത്തരം വിഷയങ്ങള്‍ വളരെ ഗൗരവത്തോടെ കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി കോട്ടയത്ത് പറഞ്ഞു.
.
0 Comments